Saturday, December 13, 2025
spot_img
HomeBRAKEING NEWSസിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എംഎൽഎയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന...

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എംഎൽഎയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എ.പത്മകുമാറിൻ്റെ അറസ്റ്റോടെ ഉന്നത രാഷ്ട്രീയ ഗുഢാലോന വ്യക്തമായതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.

സിപിഎം നേതാവായ എൻ.വാസുവിൻ്റെ അറസ്റ്റോടെ വെളിവായി തുടങ്ങിയ ഉന്നത രാഷ്ട്രീയ ബന്ധവും കൊളളയ്ക്ക് പിന്നിലെ ഗുഢാലോചനയും പത്മകുമാറിൻ്റെ അറസ്റ്റോടെ സുവ്യക്തമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ അയ്യപ്പന്റെ അമൂല്യ വസ്തു‌ക്കൾ കൊളളയടിച്ചവരിലേക്കുളള അന്വേഷണം പത്മകുമാർ ദൈവതുല്യരായി കാണുന്നവരിലേക്ക് കൂടി എത്തിയേ മതിയാകു.എന്നാൽ മാത്രമേ സ്വർണക്കൊളളക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരാനാകൂ. ദേവസ്വം പ്രസിഡൻ്റ് അറസ്റ്റിലാകുമ്‌ബോൾ ബോർഡിന് മുകളിൽ പ്രവർത്തിച്ച അന്നത്തെ ദേവസ്വം മന്ത്രിയിലേക്ക് കൂടി അന്വേഷണം സ്വാഭാവികമായി എത്തേണ്ടതാണ്.എന്നാൽ അതിലേക്ക് പോകാൻ അന്വേഷണസംഘം മടിച്ചുനിൽക്കുന്നത് പോലെയാണ് പൊതു സമൂഹത്തിന് തോന്നുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments