സപ്ലെെകോ ഓണം ഫെയർ 25 മുതൽ
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിന് താങ്ങാവാൻ സപ്ലൈകോയുടെ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ സെപ്തംബർ നാലു വരെ നടക്കും. തേക്കിൻകാട് മൈതാനത്തെ തെക്കേ ഗോപുര നടയിൽ നടക്കുന്ന
ഫെയറിന്റെ ഉദ്‌ഘാടനം 25 ന് വൈകീട്ട് 5.30ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. പി.ബാലചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. മേയർ എം. കെ വർഗീസ് മുഖ്യാതിഥി ആയിരിക്കും. ആദ്യവില്പന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് നിർവഹിക്കും.
സപ്ലൈകോയുടെ ഈ വർഷത്തെ ആകർഷകങ്ങളായ സമൃദ്ധി കിറ്റ്, ഗിഫ്റ്റ് കാർഡ്, എന്നിവയും അരിയും വെളിച്ചെണ്ണയുമടങ്ങുന്ന അവശ്യ സാധനങ്ങളും ഫെയറിൽ വിതരണത്തിനുണ്ടാവും.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് അവശ്യസാധാനങ്ങളുമായി പര്യടനം നടത്തുന്ന സഞ്ചരിക്കുന്ന ഓണം ഫെയറിന്റെ ഫ്ലാഗ് ഓഫ് കർമ്മവും ചടങ്ങിൽ മന്ത്രി കെ രാജൻ നിർവഹിക്കും.


