സംസ്ഥാനത്തെ സർക്കാര
മെഡിക്കൽ കോളേജുകളിലെ സമഗ്ര സ്ട്രോക്ക്
സെന്ററുകൾക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി
നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം,
കണ്ണൂർ എന്നീ 5 മെഡിക്കൽ കോളേജുകളിലാണ്
സ്ട്രോക്ക് സെന്ററുകൾ വിപുലീകരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലും അപെക്സ്
ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള
ത്രോംബോലൈസിസ് ചികിത്സ മെഡിക്കൽ
കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിലെ 12
സ്ട്രോക്ക് യൂണിറ്റുകളിലൂടെയും നൽകി വരുന്നുണ്ട്.
സംസ്ഥാനത്തെ 6 സ്ട്രോക്ക് സെന്ററുകളെ വേൾഡ്
സ്ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യു.എസ്.ഒ.),
എൻ.എ.ബി.എച്ച്, നിലവാരത്തിലേക്ക്
ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ
വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും
സ്ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ്
ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് 1.53 കോടി,
കോട്ടയം മെഡിക്കൽ കോളേജ് 1.55 കോടി, തൃശൂർ
മെഡിക്കൽ കോളേജ് 4.78 കോടി, എറണാകുളം
മെഡിക്കൽ കോളേജ് 5.49 കോടി, കണ്ണൂർ മെഡിക്കൽ
കോളേജ് 5.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
സംസ്ഥാന വാർഷിക പദ്ധതിയുടെ ഭാഗമായി ആരോഗ്യ
വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി
നടപ്പാക്കുന്നത്.


