Monday, February 9, 2026
spot_img
HomeREPORTസംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്‌തക പരിഷ്‌കരണത്തിനായി ജോലിയെടുത്ത അധ്യാപകർക്കും, വിഷയ വിദഗ്‌ധർക്കും വേതനം നൽകാതെ വിദ്യാഭ്യാസ വകുപ്പ്.

സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്‌തക പരിഷ്‌കരണത്തിനായി ജോലിയെടുത്ത അധ്യാപകർക്കും, വിഷയ വിദഗ്‌ധർക്കും വേതനം നൽകാതെ വിദ്യാഭ്യാസ വകുപ്പ്.

സംസ്ഥാനത്തെ സ്‌കൂളുകളിലെ പാഠപുസ്‌തക പരിഷ്‌കരണത്തിനായി ജോലിയെടുത്ത അധ്യാപകർക്കും, വിഷയ വിദഗ്‌ധർക്കും വേതനം നൽകാതെ വിദ്യാഭ്യാസ വകുപ്പ്.
ഒന്നര വർഷം മുൻപ് വരെയുള്ള വേതനവും ആനുകൂല്യങ്ങളും കുടിശികയാണ്. പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പാഠപുസ്‌തകത്തിനായി ജോലി ചെയ്ത‌ അക്കാദമിക് വിദഗ്ധർ. വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായും മികച്ച രീതിയിലും പൂർത്തിയാക്കിയതാണ് കരിക്കുലം പരിഷ്‌കരണം. 2023 ഓഗസ്റ്റ് മുതൽ 2025 ജൂൺ നീണ്ടു നിന്ന ക്യാമ്‌ബിലൂടെയാണ് ഇത് പൂർത്തിയാക്കിയതും. 800ൽ അധികം അധ്യാപകരും, വിഷയ വിദഗ്‌ധരും കരിക്കുലം പരിഷ്‌കരണത്തിൻ്റെ ഭാഗമായിരുന്നു. പക്ഷേ പകുതി കാലയളവിലെ വേതനം പോലും ഇവർക്ക് ലഭിച്ചിട്ടില്ല. പലതവണ അപേക്ഷകൾ നൽകിയെങ്കിലും എസ്-സിആർടി പരിഗണിച്ചില്ലെന്നാണ് പരാതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments