സംസ്ഥാനത്തെ അതിദാരിദ്ര്യരഹിതമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. എന്നാൽ ഈ അവകാശവാദത്തെ പൂർണമായും തള്ളിക്കളയുകയാണ് ആദിവാസി സംഘടനകൾ.
പട്ടിണി, തൊഴിലില്ലായ്‌മ, ഭൂരാഹിത്യം എന്നിവയ്ക്കെതിരായി ആദിവാസി സംഘടനകൾ ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണ് സർക്കാരിൻറെ പ്രഖ്യാപനം
നവംബർ 1ന് മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവർ പങ്കെടുക്കുന്ന താരനിബിഡമായ പരിപാടിയിൽ ചരിത്രപരമായ പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഈ ആഘോഷം തങ്ങളുടെ അതിജീവന പോരാട്ടത്തെ തന്നെ പരിഹസിക്കുന്നതാണെന്നതാണെന്ന നിലപാടിലാണ് ആദിവാസി വിഭാഗങ്ങൾ.
അതിദരിദ്രരെയും അരികുവൽക്കരിക്കപ്പെട്ടവരേയും പരിഗണിക്കുന്നതിൽ ഈ ക്യാംപെയ്ൻ പരാജയപ്പെട്ടെന്നാണ് ഇവരുടെ ആരോപണം. ആദിവാസി ജനവിഭാഗങ്ങൾ കൂടുതലുള്ള വയനാടിനെ പട്ടികജാതി-പട്ടിക വർഗ മന്ത്രി ഒ ആർ കേളു ഒക്ടോബർ 25ന് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചു. “മന്ത്രി വയനാട്ടിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ള ആളല്ലേ? ഇവിടെ താമസിക്കുന്ന ആർക്കും അറിയാം ഞങ്ങളുടെ ഗ്രാമങ്ങൾ പട്ടിണിയിലും അതിദാരിദ്ര്യത്തിലും കുടുങ്ങിക്കിടക്കുകയാണ്” – ആദിവാസി പ്രവർത്തകൻ മണിക്കുട്ടൻ പണിയൻ പറയുന്നു.
സംസ്ഥാനത്തെ അതിദാരിദ്ര്യരഹിതമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ.
RELATED ARTICLES


