
ശ്രീ സന്ദീപ് വാര്യർ എന്ന രാഷ്ട്രീയ നേതാവിഭാവിന്റ.
കേവലം വേദിയിൽ ഇരിക്കാൻ കസേര ലഭിച്ചില്ല എന്ന് പറഞ്ഞായിരുന്നല്ലോ സന്ദീപ് വാര്യർ ബി ജെ പി വിട്ടത് സാധാരണ ഒരു ബി ജെ പി ക്കാരനും അങ്ങനെ മുൻപ് ചെയ്ത് കണ്ടതായി അറിവില്ല. ഗുജറാത്തിൽ ബി. ജെ. പി അധികാരത്തിൽ വരുന്നു ശ്രീ കേശുഭായി പട്ടേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് അന്ന് ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സംഘടന സിക്രട്ടറിയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രീ. എൽ കെ അധ്വാനി ഇരിക്കുന്ന കസേരയുടെ മുന്നിൽ നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം ഇപ്പോഴും സോഷ്യൽ മീഡിയായിൽ പരിശോധിച്ചാൽ നമ്മൾക്ക് കാണാം. ആ ചിത്രം കാണാത്ത ആളാണ് ശ്രീ സന്ദീപ് വാര്യർ എന്ന് വേണം കരുതാൻ എന്തായാലും അദ്ദേഹം സ്നേഹത്തിൻ്റെ കടയിൽ ചായ കുടിക്കാൻ കയറിയപ്പോൾ അദ്ദേഹത്തിന് ചായക്കൊപ്പം വലിയ ഒരു വടകൂടി ലഭിച്ചു ആ വടയുമായാണ് നമ്മൾക്കിപ്പോൾ അദ്ദേഹത്തെ കാണാൻ കഴിയുന്നത് . സ്നേഹത്തിൻ്റെ കടക്കകത്ത് ഏറ്റവും അധികം സ്നേഹം മാങ്കൂട്ടത്തിലാണെന്ന് കണ്ട് ഒട്ടിനിന്നു പോയി രക്ഷിക്കാൻ എന്ന മട്ടിൽ പലതും പറഞ്ഞു ചിലത് വെളിപ്പെടുത്തി അത് ഏറ്റെടുത്ത ആൾ ഇപ്പോൾ ജയിലിലും ആയി അദ്ദേഹം ഒരു ഗാന്ധിയനാകാനായി നിരാഹാരം കിടന്നു ഫലം ഉണ്ടായി ജയിലിൽ കിടക്കാതെ ആശുപത്രി കിടക്കയിൽ കിടക്കാൻ കഴിഞ്ഞു സത്യാഗ്രഹ സമരത്തിൻ്റെ ഒരു ശക്തി എത്ര മാത്രം എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തി. സന്ദീപ് വാര്യർ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന മട്ടിൽ ആണ് വെടി പൊട്ടിച്ചിട്ടുള്ളത് ഈ വെടിയിൽ രാഹുൽ ഈശ്വറിന് സംഭവിച്ചത് പോലെ രാഹുൽ വീണാൽ പാലക്കാട്ടെ എം എൽ എ കസേര, വീഴാതെ പിടിച്ച് നിന്നാൽ ഭാവിയിൽ കോൺഗ്രസ് കൂടാരത്തിൻ്റെ രാജാക്കൻമാരാകാൻ പോകുന്ന ഷാഫിയുടേയും , മാങ്കൂട്ടത്തലിൻ്റെയും ഔദാര്യത്താൽ ലഭിക്കാൻ പോകുന്ന കസേരകൾ എന്തായാലും സ്നേഹത്തിൻ്റെ കടയിലെ വടയും ചായയും കഴിച്ച് എവിടെയോ കഴിയുകയാണിപ്പോൾ ശ്രീ സന്ദീപ് വാര്യർ അദ്ദേഹത്തിൻ്റെ ശോഭനമായ കസേര ഭാവിക്കായി പ്രാർത്ഥിക്കുന്നു
എ.കെ. സാബു. തൃക്കൂർ


