Saturday, December 13, 2025
spot_img
HomeINTERVIEWശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം ചിത്രം

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം ചിത്രം

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലമാണ് ആശകൾ ആയിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം എന്നിവർക്ക് പുറമെ ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദൻ, ഷിൻഷാ തുടങ്ങി നിരവധി യുവതാരങ്ങളും അണിനിരക്കുന്നു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ,കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments