ശബരിമല സ്വർണക്കൊള്ള കേസ് പരിപൂർണമായി അട്ടിമറിക്കപ്പെട്ടെന്നും കേസിലെ ഓരോ പ്രതികളും ജാമ്യം നേടി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഭാഗികമായി കുറ്റപത്രം സമർപ്പിക്കാം, എന്നാൽ അതും സമർപ്പിച്ചിട്ടില്ല. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികൾ ജാമ്യം നേടി പുറത്തുവരുന്നത്. വളരെ ആസൂത്രിതമായാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്. പ്രോസിക്യൂഷന്‍റെ അനുമതി ലഭിക്കാത്തതുക്കൊണ്ടും സ്വർണവുമായി ബന്ധപ്പെട്ട രാസപരിശോധന ഫലം ലഭിക്കാത്തതുക്കൊണ്ടുമാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് എസ്ഐടി പറയുന്നത്. എന്നാൽ ഇതിന് രണ്ടും അനുമതി നൽകേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ലായിരുന്നു. നാലുമാസം കഴിഞ്ഞിട്ടും കവർച്ച ചെയ്ത സ്വർണം എവിടെയെന്ന് കണ്ടുപിടിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെകൊണ്ട് ജനങ്ങൾ മറുപടി പറയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്താകെ സിപിഎമ്മിന് 300ലേറെ രക്തസാക്ഷികളുണ്ട്. അവരുടെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഇതുവരെ മൂന്നുറ് കോടിയോളം രൂപ പിരിച്ചിട്ടുണ്ടാകും. പയ്യന്നൂരിലെ രക്തസാക്ഷിക്കായി പിരിച്ച ഫണ്ട് പാർട്ടിക്കാരിൽ നിന്നു മാത്രമല്ല പിരിച്ചത്. ജനങ്ങളിൽ നിന്നു കൂടിയാണ്. അതുകൊണ്ട് ഫണ്ട് ശേഖരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
ശബരിമല സ്വർണക്കൊള്ള കേസ് പരിപൂർണമായി അട്ടിമറിക്കപ്പെട്ടെന്നും കേസിലെ ഓരോ പ്രതികളും ജാമ്യം നേടി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
RELATED ARTICLES


