Tuesday, December 9, 2025
spot_img
HomeKERALAവർക്കലയിൽ പെൺകുട്ടിയെ യാത്രക്കാരൻ ആക്രമിച്ച് ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനിൽ മദ്യപിച്ച് യാത്ര...

വർക്കലയിൽ പെൺകുട്ടിയെ യാത്രക്കാരൻ ആക്രമിച്ച് ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ പോലിസ് വ്യാപകമായ പരിശോധന

വർക്കലയിൽ പെൺകുട്ടിയെ യാത്രക്കാരൻ ആക്രമിച്ച് ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ പോലിസ് വ്യാപകമായ പരിശോധന ആരംഭിച്ചു സംസ്ഥാന പോലിസ് മേധാവിയുടെ കർശന നിർദേശത്തെ തുടർന്നാണ് നടപടി. റെയിൽവേ പോലിസിന് പുറമെ ആവശ്യമായാൽ പ്രാദേശിക പോലിസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും താൽക്കാലികമായി റെയിൽവേ സ്റ്റേഷനുകളിൽ നിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രെയിനുകളിലും പ്ലാറ്റേ്ഫാമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നൽകി. യാത്ര മുടങ്ങുന്നതോടൊപ്പം കേസ് എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മദ്യപിച്ച നിലയിൽ കണ്ടെത്തുന്ന യാത്രക്കാരെ അടുത്ത സ്റ്റേഷനിൽ ഇറക്കി ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിലേക്ക് എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments