വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ ചവിട്ടിതാഴേക്കിട്ട പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ കണ്ടെത്തി. പ്രതിയെ കീഴ്പ്‌പെടുത്തി അർച്ചനയെ രക്ഷിച്ചതും ഇയാളാണ്.
പ്രധാന സാക്ഷികൂടിയായ ബിഹാർ സ്വദേശി ശങ്കർ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയിൽ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. ശങ്കർ ബഷ്വാനിൽ നിന്ന് സാക്ഷി മൊഴി രേഖപ്പെടുത്തി.ഇയാളുടെ മൊഴി കേസിൽ നിർണായകമാണ്.പെൺകുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയിൽവെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെൺകുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാൾ കൂടിയാണ് ഇയാളെന്നതും കേസിൽ നിർണായകമാണ്.
ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാൻ ശ്രമിച്ചിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു.


