വോട്ടർപട്ടികയിൽ ഓൺലൈനായി പേര് ചേർക്കാനും നീക്കാനും ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. സ്വന്തം ആധാറുമായ ബന്ധിപ്പിച്ച ഫോൺ നമ്ബർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാന തിരുത്തൽ വരുത്താനും കഴിയുകയുള്ളു.
നേരത്തെ വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്ബറുമായി ഏതെങ്കിലും ഒരു ഫോൺ നമ്ബർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോൺ നമ്ബർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാൽ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6 പൂരിപ്പിക്കേണ്ടതാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് എതിർക്കുന്നതിനും പേര് നീക്കം ചെയ്യാനും പൂരിപ്പിക്കേണ്ടത് ഫോം 7 ആണ്. തിരുത്തൽ വരുത്തുന്നതിന പൂരിപ്പിക്കേണ്ടത് ഫോം 8 ആണ്.
ഈ ഫോമുകളിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആണ് സൈൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയത്.
അതായത് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്ബർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.
വോട്ടർപട്ടികയിൽ ഓൺലൈനായി പേര് ചേർക്കാനും നീക്കാനും ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ.
RELATED ARTICLES


