വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ബലാത്സംഗ കേസിലെ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്ന് പിടികൂടി.
നഗ്നഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവർക്ക് പ്രചരിപ്പിച്ചും ഭീഷണിപെടുത്തിയും ഉപദ്രവിച്ചും സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എടക്കഴിയൂർ കുറിഞ്ഞിയൂർ സ്വദേശിയായ ചേരാത്ത് വലിയകത്ത് വീട്ടിൽ മുഹമ്മദ് മുർഷിദ് (24) എന്നയാളെയാണ് വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്.
07.04.2024 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സ്ത്രീയുമായി പ്രണയത്തിലാവുകയും പിന്നിീട് പ്രണയത്തിൽ നിന്നും പിൻമാറിയ സത്രീയുടെ അശ്ളീല ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പ്രതി മറ്റുള്ളവർക്ക് അയച്ചുകൊടുത്തും ഭീഷണിപെടുത്തുകയായിരുന്നു. ശേഷം സ്ത്രീയെ തൃശൂരിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ശാരീരിക ഉപദ്രവം ചെയ്യുകയും പിന്നീട് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇക്കാര്യത്തിന് സ്ത്രീ നെടുപുഴ പോലീസ് സ്റ്റേഷനിൽ പരാതിപെടുകയും പരാതിയിൽ നെടുപുഴ പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേ,ണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ സംഭവം നടന്നത് വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അന്വേഷണം പിന്നീട് വിയ്യൂർ പോലീസിന് കൈമാറുകയും ചെ്യതു. അന്വേഷണത്തിനിടയിൽ പ്രതി വിദേശത്തേക്ക് ഒളിവിൽ പോവുകയായിരുന്നു.
പിന്നീട് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തുകയായിരുന്നു. 16.11.2025 തിയ്യതി പ്രതി വിദേശത്തുനിന്നും നാട്ടിലേക്ക് വരുന്നവഴി ചെന്നൈ എയർപോർട്ടിൽ ഇറങ്ങിയസമയം തമിഴ്നാട് പോലീസ് തടഞ്ഞുവച്ച് വിയ്യൂർ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇൻസ്പെക്ടർ മിഥുൻ കെ.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ വിനോജ്കുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ എ.വി സജീവ്, പി.കെ ശ്രീദേവി, പ്രേകുമാർ, സിവിൽ പോീലസ് ഓഫീസർ മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.


