കോഴിക്കോട് വിജിൽ നരഹത്യകേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. പ്രതികളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരുമായി രണ്ടാമതും സരോവരം പാർക്കിന് സമീപത്തുള്ള ചതുപ്പിൽ പരിശോധന നടത്തുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
അടുത്താഴ്ച പരിശോധന പുനരാരംഭിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ തിരച്ചിലിൽ വിജിലിന്റെ ശരീരാവിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കോഴിക്കോട് സരോവരം പാർക്കിന് സമീപത്തെ ചതുപ്പിൽ വെസ്റ്റ് ഹിൽ ചുങ്കം സ്വദേശി വിജിലിന്റെ മൃതദേഹം കെട്ടിതാഴ്ത്തി എന്നാണ് പ്രതികൾ എലത്തൂർ പൊലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, ശരീരാവശിഷ്ടങ്ങൾ കണ്ടെത്താൻ, കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.
കാലാവസ്ഥ അനുകൂലമാകാത്തതാണ് പ്രദേശത്ത് തെരച്ചിൽ ദുഷ്കരമാക്കിയത്.
e


