
വിജിലന്‍സ് ബോധവത്ക്കരണ വാരം 2025 ന് തുടക്കമായി. പൊതുജനങ്ങളില്‍ അഴിമതിക്കെതിരെ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി വിവിധ പരിപാടികളാണ് ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെ സംഘടിപ്പിക്കുന്നത്. വിജിലന്‍സ് നമ്മുടെ കൂട്ടുത്തരവാദിത്വം എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.
വിജിലന്‍സ് ബോധവത്ക്കരണ വാരാഘോഷ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് മലപ്പുറം ഗവ. കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ക്കായി വിജിലന്‍സ് ഡി.വൈ.എസ്.പി എം. ഗംഗാധരന്‍ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി പ്രിന്‍സിപ്പല്‍ സൈനുല്‍ ആബിദ് കോട്ട, എന്‍.എസ്.എസ്. കോഓഡിനേറ്റര്‍മാരായ ഡോ. ബിന്‍സി, ഡോ. മൊയ്തീന്‍കുട്ടി, സാജിറ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയഭരണ വകുപ്പ് എഞ്ചിനിയര്‍മാര്‍ക്കായി മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി എം. ഗംഗാധരന്‍ ക്ലാസ്സ് നയിച്ചു.


