തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഈ സാഹചര്യത്തിൽ ഡയാലിസിസ് തുടരുകയാണ്.സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ഗസമിതിയുമായും വിഎസിന്റെ കുടുംബാംഗങ്ങളുമായും മെഡിക്കൽ ബോർഡ് കാര്യങ്ങൾ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. നിലവിലെ ചികിത്സ – തുടരാനാണ് വിദഗ്ദ സംഘവും നിർദ്ദേശിച്ചത്. ജൂൺ 23നാണ് വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
RELATED ARTICLES


