Tuesday, December 9, 2025
spot_img
HomeREPORTവാഹനവും പണവും മോഷണം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ

വാഹനവും പണവും മോഷണം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ

വാഹനവും പണവും മോഷണം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ

വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടേക്കാട് പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാളിൽ നിന്നും മോഷണം പോയ പണവും സ്ഥാപനത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ബൊലെറോ പിക്ക് അപ് വാനും മോഷണം ചെയ്ത കേസിലെ പ്രതികളായ കൊരട്ടിക്കര സ്വദേശിയായ പുലിക്കോട്ടിൽ വീട്ടിൽ മനേഷ് (36), പെരുമ്പിലാവ് സ്വദേശിയായ കഴുങ്കിലവളപ്പിൽ വീട്ടിൽ ഹാരിസ് (31) എന്നിവരെയാണ് വിയ്യൂർ പോലീസ് പിടികൂടിയത്.

01.09.2025 തിയ്യതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 1600 രൂപയും പത്തുലക്ഷം വിലവരുന്ന ബൊലേറോ പിക്ക് അപ് വാനും മോഷണം പോയതിൽ വിയ്യൂർ പോലീസ് സ്റ്റേഷനിൽ മുണ്ടൂർ ആണ്ടപറമ്പ് സ്വദേശി പരാതി നൽകുകയും പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്നുള്ള വിശദമായ അന്വേഷണത്തിൽ വാഹനം മരത്താക്കരയിൽ നിന്നും കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ സ്ഥാപനത്തിലെ ഡ്രൈവറായ മനീഷിനെ പിടികൂടുകയും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സഹായിയായ ഹാരിസിനേയും പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ മിഥുൻ KP യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ ജയൻ KS, രാജൻ, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, പ്രദീപ് എന്നിവരാണ് ഉണ്ടായിരുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments