ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലേക്ക് 2025 – 26 അദ്ധ്യയന വർഷത്തേക്ക് ചിത്രരചന, നൃത്തം, യോഗ, കരാട്ടെ, ബാൻഡ് അല്ലെങ്കിൽ മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റ് എന്നീ ഇനങ്ങളിൽ പരിശീലകരെ നിയമിക്കുന്നു. ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ സെപ്തംബർ 12 ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ: 0480 2960400, 0480 2706100


