വയലാർ രാമവർമ്മ സ്മൃതി ജ്വാല!
വയലാർ രാമവർമ്മ ഓർമ്മയായിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു.
തദവസരത്തിൽ യുവകലാസാഹിതിയും, വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയും ചേർന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നതിനായി വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയിൽ 2025 ഒക്ടോബർ 26 ഞായർ രണ്ട് പി എമ്മിന് ഒത്തുചേരുന്നു. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുന്നത് വികെ സുരേഷ് ബാബു കൂത്തുപറമ്പ് ആണ്. കവിയും പ്രഭാഷകനുമായ ടിനുഗ്രേഴ്സിന്റെ അനുസ്മരണ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വയലാർ കവിത ഗാനാലാപന മത്സരവും നടത്തുന്നതായിരിക്കും.


