Saturday, December 13, 2025
spot_img
HomeREPORTവധശ്രമക്കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടു പേരെ കോടതി റിമാൻഡ്...

വധശ്രമക്കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്‌തു.

വധശ്രമക്കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്‌തു.

മെഡിക്കൽ കോളേജ് സ്റ്റേഷനിലെ വധശ്രമവുമായി ബന്ധപെട്ട കേസിലെ പ്രതികളായ ദേവൻ ( 20) , മേപ്പാടി വീട്, കെൽട്രോൺ, അത്താണി എന്നയാളെയും രണ്ടാം പ്രതി വിനോജ് (29), ചിറക്കൽ വീട്, ചെമ്മണ്ട, മലപ്പുറം എന്നയാളെയുമാണ് ബഹു: വടക്കാഞ്ചേരി പോക്സോ കോടതി റിമാൻറ് ചെയ്തത്

കാപ്പ കേസിൽ ഉൾപ്പെട്ട പ്രതികളുടെ കേസ് അതിവേഗ വിചാരണയ്ക്ക് എടുക്കണമെന്ന തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് നൽകിയ അപേക്ഷ പരിഗണനയിൽ എടുത്താണ് കോടതി പ്രതികളെ റിമാൻറ് ചെയ്തത്.

2023 നവംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്
മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ കെൽട്രോൺ ജംഗ്ഷന് സമീപമുള്ള സ്വദേശിയെ മൂന്ന് പ്രതികളും ചേർന്ന് ഇടിക്കട്ടകൊണ്ട് ഇടിച്ചും മാരകമായി ഉപദ്രവിക്കുകയായിരുന്നു.
ഒരാൾ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്‌തു.

ഈ കേസിലെ ഒന്നാം പ്രതി ദേവൻ കാപ്പ പ്രതിയും നിരവധി കേസുകളിൽ പ്രതിയും ആണ്, വിനോജിന് വിവിധ സ്റ്റേഷനുകളിലായി നാലോളം കേസുകളും ഉണ്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments