Tuesday, December 9, 2025
spot_img
HomeREPORTവധശ്രമം - നിരവധി ക്രിമിനൽ കേസുകളിലെ പ്രതി റിമാൻറിൽ

വധശ്രമം – നിരവധി ക്രിമിനൽ കേസുകളിലെ പ്രതി റിമാൻറിൽ

പാവറട്ടി പെരിങ്ങാട് സ്വദേശിയായ ബാർജീവനക്കാരനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതിയായ വരടിയം പ്രകൃതിമിച്ചഭൂമി സ്വദേശിയായ ചീരക്കാട്ടുകുഴിയിൽ രാഹുൽ (28) എന്നാളെയാണ് കോടതി റിമാൻറ് ചെയ്തത്.

16.08.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ടൌണിലെ ഒരു ബാറിലെ ജീവനക്കാരനുമായുള്ള തർക്കത്തിൽ കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ബാർജീവനക്കാരനേയും സഹപ്രവർത്തകനേയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഈസ്റ്റ് പോലീസ് പരാതിയിൽ കേസ്റെജിസ്റ്റർചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ പ്രതിയെ ടൌണിൽ നിന്നും പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പേരാമംഗലം പോലീസ് സ്റ്റേഷനിലെ റൌഡിലിസ്റ്റിൽ ഉൾപ്പെട്ടആളുമാണെന്ന് വ്യക്തമായി. പ്രതിക്ക് പേരാമംഗലം പോലീസ് സ്റ്റേഷനിൽ ഏഴോളം ക്രിമിനൽ കേസുകളിലും, മെഡിക്കൽ കോളജ്, തൃശൂർ വെസ്റ്റ്, പാവറട്ടി എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. 2021 ൽ പേരാമംഗലം പോലീസ് പ്രതിക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments