വടക്കാഞ്ചേരി മണ്ഡലം പട്ടയ മേള ആഗസ്റ്റ് രണ്ടിന് വൈകീട്ട് നാല് മണിക്ക് വരടിയം ജി.യു.പി. സ്കൂൾ അങ്കണത്തിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലത്തൂർ കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയാകും. നേരത്തേ ജൂലൈ 26ന് നിശ്ചയിച്ചിരുന്ന പട്ടയ മേളയാണ് ആഗസ്റ്റ് രണ്ടിലേക്ക് മാറ്റിയത്.
അവണൂർ അംബേദ്ക്കർ നഗർ, ഇത്തപ്പാറ, മൈലാടുംകുന്ന് എന്നിവിടങ്ങളിലെ 127 മിച്ചഭൂമി പട്ടയങ്ങളും, 43 വനഭൂമി പട്ടയങ്ങളും, 37 ദേവസ്വം പട്ടയങ്ങളും, 298 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും, ഒരു ഇനാം പട്ടയവും, 25 പുറമ്പോക്ക് പട്ടയവും ഉൾപ്പെടെ ആകെ 531 പട്ടയങ്ങൾ പട്ടയമേളയിൽ കൈമാറും.


