Tuesday, December 9, 2025
spot_img
HomeREPORTലോക കൊതുക് ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

ലോക കൊതുക് ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് നിർവഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരി ശിവൻ അധ്യക്ഷത വഹിച്ചു.

തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, പഴഞ്ഞി കുടുംബാരോഗ്യ കേന്ദ്രം, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കൊതുക് ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ വെക്ടർ കൺട്രോൾ
യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കൊതുകുജന്യ രോഗങ്ങൾ, അവയുടെ പ്രതിരോധ മാർഗങ്ങൾ, വിവിധ ഉപകരണങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രദർശനവും, ആശാ പ്രവർത്തകർക്കും അംഗനവാടി പ്രവർത്തകർക്കും വേണ്ടി ബോധവത്കരണ ക്വിസ്സും സംഘടിപ്പിച്ചു. കൂടാതെ അൻസാർ കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാർഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും വിദ്യാർത്ഥികളും അണിനിരന്ന വിളംബര റാലി സംഘടിപ്പിക്കുകയും ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി ശ്രീദേവി വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ആൽജോ സി. ചെറിയാൻ ദിനാചരണ സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ജി പ്രമോദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലളിതാ ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ ഹരിദാസൻ, മെമ്പർമാറായ മുഹമ്മദ് ഷാഫി, സിന്ധു ബാലൻ, ടി.എസ് മണികണ്ഠൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡി.വി.ബി.ഡി.സി.ഒ. സന്തോഷ് ജി. സ്വാഗതവും, പഴഞ്ഞി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഇ.ആർ ശ്രീകാന്ത് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments