ലൈംഗികാപവാദത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിനെതിരേ പ്രതിഷേധവുമായി ഇട യുവജനസംഘടനകൾ വീണ്ടും.
ഡിവൈഎഫ്ഐയും എസ്എഫ്ഐ യുമാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. രാഹുൽ പ്രതിനിധീകരിക്കുന്ന പാലക്കാട് മണ്ഡലത്തിലെ വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചരണമാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐ യും നടത്തുന്നത് രാഹുലിനെതിരേയുള്ള പ്ലക്കാർഡും പിടിച്ചാണ് ക്യാംപെയിൻ. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും വീടുകൾ തോറും കയറിയിറങ്ങി പ്രചരണം നടത്താനാണ് ഉദ്ദേശം. വീടുകളിൽ ചെന്ന് ആളുകളെ നേരിൽ കണ്ട് വിവരം നൽകും. രണ്ടു യുവജനസംഘടനകളുടെയും ജില്ലാ നേതാക്കളും പ്രചരണരംഗത്തുണ്ട്. ഇതുവരെ രാഹുലിനെതിരേ പരാതി ഉണ്ടായിട്ടില്ലെന്ന കോൺഗ്രസിന്റെ ന്യായീകരണം അവസാനിച്ചെന്നും ഇപ്പോൾ അദ്ദേഹത്തിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ അദ്ദേഹം രാജി വെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ ഡിവൈഎഫ്ഐ വ്യക്തമാക്കിയിരിക്കുന്നത്. കാൺഗ്രസിനും യൂത്ത് കോൺഗ്രസിനും വേണ്ടാത്ത ആളെ പാലക്കാടിന് ആവശ്യമുണ്ടോ എന്നും ഇവർ ചോദിക്കുന്നു. രാഹുലിന് എംഎൽഎ ആകാനുള്ള


