ചരിത്രംകുറിച്ച രണ്ട് നേട്ടങ്ങളുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. ഒരേ സമയം മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവെച്ച രാജ്യത്തെ ഏക സർക്കാർ ആശുപത്രി എന്ന നേട്ടമാണ് ബുധനാഴ്‌ച രാത്രിയിൽ ഡോ.
ടി.കെ. ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കൈവരിച്ചത്. ഒപ്പം, ഡൽഹിയിലെ എയിംസ് കഴിഞ്ഞാൽ, സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവയ്ക്കുന്ന ആശുപത്രിയുമായി.
ഇതോടെ, മനുഷ്യശരീരത്തിൽ സാധ്യമായ ശസ്ത്രക്രിയകളെല്ലാം ചെയ്യുന്ന അന്താരാഷ്ട്ര നിലവാരത്തിലുമായി. ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയവരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിൻ്റെ (38) അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതപ്രകാരം രോഗികൾക്ക് ലഭിച്ചത്. അതിൽ ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കാണ് ലഭിച്ചത്. ഒരു വൃക്കയും കൈകളും കൊച്ചി അമൃത ആശുപത്രിയിലുള്ള രോഗികൾക്കായി നൽകി.
ഡോ. ടി.കെ. ജയകുമാർ നേതൃത്വം നൽകുന്ന
രിത്രംകുറിച്ച രണ്ട് നേട്ടങ്ങളുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി.
RELATED ARTICLES


