രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നടത്തിയ വിവാദമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടി റിനി ആൻ ജോർജ് സി.പി.എം വേദിയിൽ. സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ സി.പി.എം പറവൂരിൽ സംഘടിപ്പിച്ച ‘പെൺ പ്രതിരോധ’ പരിപാടിയിലാണ് റിനി പങ്കെടുത്തത്. സി.പി.എം നേതാവ് കെ.കെ ശൈലജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ആരെയും വേദനിപ്പിക്കണമെന്നോ ആരെയും തകർക്കണമെന്നോ ആയിരുന്നില്ല തെൻറ ഉദ്ദേശ്യമെന്നും രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവനേതാക്കൾ ഇങ്ങനെയാണോ ആകേണ്ടതെന്ന ചോദ്യം മാത്രമാണ് താൻ ചോദിച്ചതെന്നും റിനി പറഞ്ഞു.


