Saturday, December 13, 2025
spot_img
HomeKERALAരാഷ്ട്രീയ ഏകതാ ദിവസ്ലഹരിക്കെതിരെ റൺ ഫോർ യൂണിറ്റിയിൽ പങ്കുചേർന്ന് തൃശൂർ സിറ്റി പോലീസ്

രാഷ്ട്രീയ ഏകതാ ദിവസ്ലഹരിക്കെതിരെ റൺ ഫോർ യൂണിറ്റിയിൽ പങ്കുചേർന്ന് തൃശൂർ സിറ്റി പോലീസ്

രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്ന ഒക്ടോബർ 31 ന് RUN AGAINST DRUGS എന്ന പ്രമേയത്തോടെ കൂട്ടയോട്ടം സംഘടിപ്പിച്ച് തൃശൂർ സിറ്റി പോലീസ് റൺ ഫോർ യൂണിറ്റിയുടെ ഭാഗമായി. തൃശൂർ സിറ്റി പോലീസ് ജില്ലയിലെ എല്ലാ സബ് ഡിവിഷനുകളും കൂട്ടയോട്ടം സംഘടിപ്പിച്ചു. തൃശൂർ സിറ്റി പോലീസ് ജില്ലയിൽ 37 സ്കൂളുകളിൽ നിന്നായി മുവ്വായിരത്തിലധികം കുട്ടികളാണ് കൂട്ടയോട്ടത്തിൽ പങ്കെടുത്തത്.
തൃശൂർ സബ് ഡിവിഷനിൽനിൽ നിന്നുള്ള കൂട്ടയോട്ടത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളോടൊപ്പം അധ്യാപകരും ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റു വിഭാഗങ്ങളിലെ പ്രമുഖ വ്യക്തികളുമടക്കം 250 ഓളം പേർ പങ്കെടുത്തു. കമ്മീഷണർ ഓഫീസിൽ നിന്നും കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് ഫ്ളാഗ് ഓഫ് ചെയ്ത മാരത്തോൺ സ്വരാജ് റൌണ്ടിലൂടെ വടക്കേബസ്റ്റാൻറിലെത്തി സമീപമുള്ള ലഹരിഭീകരൻ എന്ന ശില്പത്തിനു സമീപം സമാപിച്ചു.

ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് 2025 ഒക്ടോബർ 31 ന് ദേശീയ ഏകതാ ദിനമായി രാജ്യവ്യാപകമായി ആഘോഷിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments