Saturday, December 13, 2025
spot_img
HomeLATEST NEWSയുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്.

യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്.

യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകൻ സമീർ താഹിറും പ്രതിയായ കേസിലാണ് കുറ്റപത്രം നൽകിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോൾ ആണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
സിനിമാപ്രവർത്തകർക്ക് ലഹരി എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്ന് പ്രതികളുടെ മൊഴി. എന്നാൽ ഇതിന് തെളിവില്ലെന്ന് എക്സൈസ് വ്യക്തമാക്കുന്നു. സമീർ താഹിറിന്റെ അറിവോടെയാണ് ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്നും അന്വേഷണ സംഘം കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments