Saturday, December 13, 2025
spot_img
HomeLATEST NEWSയുവ ഡോക്ടറുടെ പീഡന പരാതിയിൽ റാപ്പർ വേടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി കൊച്ചി...

യുവ ഡോക്ടറുടെ പീഡന പരാതിയിൽ റാപ്പർ വേടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ.

കൊച്ചി | യുവ ഡോക്ടറുടെ പീഡന പരാതിയിൽ റാപ്പർ വേടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ.
അതേ സമയം വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കാര്യങ്ങൾ പരിശോധിച്ചശേഷമേ ആരോപണവിധേയനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നതുൾപ്പെടെയുളള നടപടികളിലേക്ക് കടക്കുകയുളളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു ഇന്ത്യൻ ശിക്ഷാനിയമം 376, 376 2 എൻ എന്നീ സെക്ഷനുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. തെളിവുകൾ ലഭിച്ചാൽ അതിനനുസരിച്ച് വകുപ്പുകൾ ചുമത്തും. സാമ്ബത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നുണ്ട്. അക്കാര്യം പരിശോധിച്ചു വരികയാണ്. കാര്യങ്ങൾ കുറച്ചുപേർക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോ എന്ന് പരിശോധിക്കും. സാക്ഷികളുണ്ടെങ്കിൽ അവരുമായി സംസാരിക്കും. എന്നിട്ട് വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും കമ്മീഷണർ കുട്ടിച്ചേർത്തു. യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരേ ബുധനാഴ്ച രാത്രിയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി തന്നെ പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നു വേടൻ പിന്മാറിയെന്നുമാണ് യുവഡോക്ടർ മൊഴി നല്കിയത്. അഞ്ചു തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments