യുവാവിനെ ബാറിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സഫാരി ബിയർ/ വൈൻ പാർലറിന്റെ പാർക്കിങ് കോമ്ബൗണ്ടിൽ ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.അരുവിക്കര- വെള്ളൂർക്കോണം സ്വദേശി മഹേഷ് (39) ആണ് മരിച്ചത്.
ഇദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനാണ്. കാറിനുള്ളിൽ അബോധവസ്ഥയിലായിരുന്നു. അമിതമായി മദ്യപിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ യുവാവിനെ ആദ്യം കാണുന്നത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


