കണ്ണൂർ : ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്ന ഇരിക്കൂർ പെരുവളത്ത്പറമ്ബ് കുട്ടാവ് സ്വദേശി ജിജേഷിനെ (35) തിരെ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാൾ ഗുരുതരാവസ്ഥയിൽ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. കുറ്റ്യാട്ടൂർ ഉരുവച്ചാൽ കാരപ്പുറത്തെ വീട്ടിൽ ഒ.വി അജീഷിന്റെ ഭാര്യ പ്രവീണയും (39)ജിജേഷും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അജീഷിൻ്റെ വാടക വീട്ടിലേക്ക് കയറി വന്ന ജിജേഷ് വെള്ളം ചോദിച്ചു വീട്ടിൽ കയറിയ ഉടനെ പ്രവീണയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവ സമയത്ത്അജീഷിൻ്റെ പിതാവും സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവർ ബഹളം വെച്ചതോടെയാണ് നാട്ടുകാരും പിന്നാലെ പൊലിസുമെത്തിയത്. നില ഗുരുതരമായതിനെ തുടർന്ന് ഇരുവരെയും പൊലിസ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


