മൂന്നാർ അപകടത്തിൽപ്പെട്ട കെഎസആർടിസി ഡബിൾ ഡെക്കർ ബസ സർവീസ് പുനരാരംഭിച്ചു. ആറ്റുകുറ്റപ്പണിക്ക് ശേഷം വെള്ളിയാഴ്ച സർവീസ് തുടങ്ങി.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഇരച്ചിൽപാറയ്ക്ക് സമീപം 12-നാണ് ബസ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്‌തിരുന്നു. മൂന്നാറിൽ നിന്ന് പുറപ്പെട്ട് ദേവികുളം, ലാക്കാട് വ്യൂ പോയിൻ്റ്, ഗ്യാപ്പ് റോഡ്, പെരിയക്കനാൽ, ആനിറങ്ങൽ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചശേഷം തിരിച്ചെത്തുന്ന രീതിയിലാണ് കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപത്, ഉച്ചയ്ക്ക് 12.30, വൈകീട്ട് നാല് എന്നിങ്ങനെ മൂന്ന് സർവീസുകളാണുള്ളത്. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.


