മുപ്പതിനായിരം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കൂർക്കഞ്ചേരി സ്വദേശിനിയുടെ വീട്ടിൽ നിന്നും മുപ്പതിനായിരം രൂപ വിലമതിക്കുന്ന കോപ്പർ വയർ, സ്റ്റീൽ വിജാഗിരി, സ്റ്റീലിൻെറ ഗ്ളാസ് ഫിറ്റിങ്ങ് സാധനങ്ങൾ, വഹനങ്ങളുടെ ബാറ്ററി വയർ എന്നിവ മോഷണം ചെയ്ത കേസിലെ പ്രതികളായ പാലക്കാട് ചെമ്മണാംതോട് നഗറിലെ ദേവി (38), തങ്ക (28) എന്നവരാണ് ഈസ്റ്റ് പോലീസിൻെറ പിടിയിലായത്.
മോഷണ ശ്രമവുമായി ബന്ധപ്പെട്ട് ഈസ്റ്റ് പോലീസ് രണ്ട് തമിഴ് സ്ത്രീകളെ പിടികൂടിയിരുന്നു. വിശദമായ അന്വേഷണത്തിൽ കൂർക്കഞ്ചേരി ഭാഗത്തുനിന്നും വയർ മറ്റു ഇരുമ്പുസാധനങ്ങൾ എന്നിവ മോഷണം ചെയ്യുന്നത് ഇവരാണെന്നും വ്യക്തമായിരുന്നു. ഇതിനെതുടർന്ന് കൂർക്കഞ്ചേരി ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സാധനങ്ങൾ നഷ്ടപെട്ടവിവരത്തെകുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് സോമിൽ റോഡിലെ ഒരു വീട്ടിൽ നിന്നും മുപ്പതിനായിരം രൂപയുടെ സാധനങ്ങൾ മോഷണം ചെയ്തകാര്യം വീട്ടുകാർ പോലീസിനെ അറിയിച്ചത്. വീട്ടുകാർ സ്റ്റേഷനിലേക്ക് പരാതിപെടാൻ വരുന്നതിനും മുൻപുതന്നെ ഈസ്റ്റ് പോലീസ് വീട്ടിലെത്തുകയായിരുന്നു. പിന്നീട് പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തിയതിൽ മോഷണം നടത്തിയത് തമിഴ് സ്ത്രീകളായ ദേവിയും തങ്കയുമാണെന്ന് പ്രതികളാണെന്ന് വ്യക്തമാവുകയും ചെയ്തു.
ഈ കേസിലെ പ്രതിയായ ദേവി എന്ന പ്രതിക്ക് മണ്ണുത്തി, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലും തങ്ക എന്ന പ്രതിക്ക് മണ്ണുത്തി പോലീസ് സ്റ്റേഷനിലും സമാനമായ രീതിയിലുള്ള കേസുകളുണ്ടെന്നും വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ർ ജിജോ എം ജെ, സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ശ്രീജമോൾ, സ്മിത, സുഷിത, സിവിൽ പോലീസ് ഓഫീസർ ജോബിന എന്നിവരാണ് ഉണ്ടായിരുന്നത്


