മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ
അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്ബിൽ പറഞ്ഞു.
ഭരണം നിലനിർത്താൻ സംസ്ഥാനത്ത് സിപിഐഎം പ്രത്യയശാസ്ത്രം
കാറ്റിൽപ്പറത്തിയെന്നും ഷാഫി കുറ്റപ്പെടുത്തി. ജനം കൈവിട്ടപ്പോൾ
ഭക്തരെ കൂട്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഷാഫി പറമ്ബിൽ
പറഞ്ഞു.ആഗോള അയ്യപ്പ സംഗമത്തിനെതിരെ കെപിസിസി വർക്കിംഗ്
പ്രസിഡൻറും വടകര എംപിയുമായ ഷാഫി പറമ്ബിൽ.
കൂത്തുപറമ്ബ് മണ്ഡലത്തിൽ യുഡിഎഫ് നിയോജക മണ്ഡലം നടത്തിയ
ജനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.
കൂത്തുപറമ്ബിലെ വികസന മുരടിപ്പിനെതിരെയാണ് ജനമുന്നേറ്റം
നടത്തുന്നത്. പാനൂർ താലൂക്ക് ആശുപത്രി സർക്കാർ
കടലാസിലൊതുക്കിയെന്നും ഷാഫി പറമ്ബിൽ പറഞ്ഞു.യുഡിഎഫ്
മണ്ഡലം ചെയർമാൻ പി പി എ സലാം അധ്യക്ഷത വഹിച്ചു. പി കെ
ഷാഹുൽ ഹമീദ്, കെ പി സാജു, വി സുരേന്ദ്രൻ, നഗരസഭാധ്യക്ഷൻ കെ
പി ഹാഷിം, കാട്ടൂർ മഹമൂദ്, സി കെ സഹജൻ എന്നിവർ സംസാരിച്ചു.
പൊലീസ് സ്റ്റേഷൻ പരിസത്തുനിന്നാരംഭിച്ച ജാഥ ബസ് സ്റ്റാൻഡിൽ
സമാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയഅയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്ബിൽ പ
RELATED ARTICLES


