Tuesday, December 9, 2025
spot_img
HomeTOP NEWSമാഹിയിൽ കനാലിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മാഹിയിൽ കനാലിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: മാഹിയിൽ കനാലിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂർ സ്വദേശിനി താഴെമലയിൽ ഓമന(65)യാണ് മരിച്ചത്.
തോടന്നൂർ കവുന്തൻ നടപ്പാലത്തിനടുത്ത് ഇന്നലെ വൈകീട്ടോടെ കനാൽ നവീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്.
തുടർന്ന് വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. തലയിൽ വെള്ള തോർത്ത് ചുറ്റിയിരുന്നു. ഇടത് കൈയ്യിൽ കറുപ്പും കാവിയും ചരടും ഉണ്ടായിരുന്നു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം മരണ കാരണം ഇതുവരെ വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments