മാളയിൽ ലൈംഗികാതിക്രമം ചെറുത്ത ആറുവയസ്സുകാരനെ അയൽവാസി കുളത്തിൽ തള്ളിയിട്ടുകൊന്നു.

തൃശൂർ: മാളയിൽ ലൈംഗികാതിക്രമം ചെറുത്ത ആറുവയസ്സുകാരനെ അയൽവാസി കുളത്തിൽ തള്ളിയിട്ടുകൊന്നു. കുഴൂരിൽ ഇന്നലെ വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം. അയൽവാസിയായ 20കാരനാണ് കുട്ടിയെ കുളത്തിൽ മുക്കിക്കൊന്നതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്‌ച വൈകീട്ട് ആറോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപതോടെ കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യുകയാണെന്ന്റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു.വീടിന് തൊട്ടടുത്ത കുളത്തിൽ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രതി പറഞ്ഞ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തള്ളിയിട്ടെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനിടെ കാണാതാകുമ്പോൾ കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.