Saturday, December 13, 2025
spot_img
HomeTOP NEWSമാധ്യമങ്ങൾ വാർത്ത കൊടുക്കുമ്ബോൾ യാഥാർഥ്യത്തിന്റെ പരിസരം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മാധ്യമങ്ങൾ വാർത്ത കൊടുക്കുമ്ബോൾ യാഥാർഥ്യത്തിന്റെ പരിസരം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം | മാധ്യമങ്ങൾ വാർത്ത കൊടുക്കുമ്ബോൾ യാഥാർഥ്യത്തിന്റെ പരിസരം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.ഇന്ന് നിയമസഭയിൽ എത്തിയത് ആരേയും ധിക്കരിച്ചല്ലെന്നും താൻ എപ്പോഴും പരിപൂർണമായും പാർട്ടിക്ക് വിധേയനായിരിക്കാൻ ശ്രമിക്കുന്ന പ്രവർത്തകനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താൻ ഏതെങ്കിലും ഒരു നേതാവിനെ കാണാൻ ശ്രമിക്കുകയോ അതിന് അനുമതി നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ല. സസ്പെൻഷനിലുള്ള ഒരു പ്രവർത്തകൻ എന്ന നിലയിൽ അക്കാര്യങ്ങളൊക്കെ അറിയാം അരോപണങ്ങൾക്ക് ശേഷം മൗനത്തിലായിരുന്നുവെന്ന വാർത്തകൾ ശരിയല്ല. ആരോപണങ്ങൾ ഉയർന്ന ശേഷം രണ്ട് തവണ താൻ മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ അതിന് കുറിച്ചൊന്നും ഇപ്പോൾ പറയുന്നില്ല. തന്നെ കൊന്നു തിന്നാൻ ആഗ്രഹിക്കുന്ന ഒരു സർക്കാറിന്റെ കീഴിലാണ് അന്വേഷണമെന്നതിനാൽ യാതൊരു ആനുകൂല്യവും പ്രതീക്ഷിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേ സമയം പുറത്തു വന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ചും തുടർ ദിവസങ്ങളിൽ നിയമസഭയിലെത്തുമോ എന്നതടക്കമുള്ള പല ചോദ്യങ്ങളിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ ഒഴിഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments