Sunday, January 18, 2026
spot_img
HomeBRAKEING NEWSഭാര്യയുടെ ലിവ് ഇൻ പാർട്ട്ണറെ ഭർത്താവ് വെട്ടി.

ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണറെ ഭർത്താവ് വെട്ടി.

ഭാര്യയെയും മക്കളെയും തന്നിൽ നിന്നും അകറ്റിയതിലുള്ള വ്യക്തി വൈര്യാഗ്യത്തിൽ ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണറെ ഭർത്താവ് വെട്ടി. നരുവാമൂട് സ്വദേശിയായ ശ്രീജിത്തിന് നേരെ ആക്രമണം.
ശ്രീജിത്തിനൊപ്പം താമസിക്കുന്ന സ്ത്രീയുടെ ഭർത്താവായ സുനിലാണ് വെട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ മുക്കംപാലമൂട്ടിൽ വച്ചായിരുന്നു .ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ സുനിൽ ഓട്ടോയിലെത്തി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments