Tuesday, December 9, 2025
spot_img
HomeBRAKEING NEWSബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ കുത്തൊഴുക്കിൽ തകർന്നടിഞ്ഞ് മഹാഗദ്ബന്ധൻ. നരേന്ദ്രമോദിയും നിതീഷ്‌കുമാറും നയിച്ച എൻഡിഎ സഖ്യത്തിൻ്റെ വൻ...

ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ കുത്തൊഴുക്കിൽ തകർന്നടിഞ്ഞ് മഹാഗദ്ബന്ധൻ. നരേന്ദ്രമോദിയും നിതീഷ്‌കുമാറും നയിച്ച എൻഡിഎ സഖ്യത്തിൻ്റെ വൻ പടയോട്ടത്തിൽ രാഹുൽഗാന്ധിയും തേജസ്വീയും നയിച്ച എംജിബിയ്ക്ക് അടിതെറ്റി.

എൻഡിഎയുടെ മഹാമുന്നേറ്റമാണ് ബീഹാറിൽ കണ്ടത്. വോട്ടെണ്ണൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള നില പരിശോധിക്കുമ്പോൾ 243 സീറ്റുകളിലെ എൻഡിഎ സഖ്യം 199 സീറ്റുകളിൽ മുന്നിലുണ്ട്. എംജിബി വെറും 38 സീറ്റുകളിൽ ഒതുങ്ങി. 90 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ നിതീഷ്കുമാറിന്റെ ജെഡിയു 81 സീറ്റുകളിൽ ജയം നേടി. എൽജെപി 21 സീറ്റുകളിലും എച്ചഎഎം നാലു സീറ്റുകളിലും വിജയിച്ചു കയറി. ആർജെഡിയ്ക്ക് 29 സീറ്റുകൾ കിട്ടിയപ്പോൾ കോൺഗ്രസിനാണ് കാര്യമായി തിരിച്ചടി കിട്ടിയത്. വെറും നാലു സീറ്റുകളിലാണ് അവർ മുന്നിട്ടു നിൽക്കുന്നത്. ഇനിയും വോട്ടെണ്ണൽ ബാക്കിയുണ്ടെങ്കിലും ഏറെക്കുറെ 90 ശതമാനം വോട്ടെണ്ണലും പൂർത്തിയായിട്ടുണ്ട്. ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ കുത്തൊഴുക്കിൽ തകർന്നടിഞ്ഞ് മഹാഗദ്ബന്ധൻ. നരേന്ദ്രമോദിയും നിതീഷ്‌കുമാറും നയിച്ച എൻഡിഎ സഖ്യത്തിൻ്റെ വൻ പടയോട്ടത്തിൽ രാഹുൽഗാന്ധിയും തേജസ്വീയും നയിച്ച എംജിബിയ്ക്ക് അടിതെറ്റി. ഏറ്റവും വലിയ വീഴ്ച സംഭവിച്ചത് കോൺഗ്രസിനായിരുന്നു. പ്രശാന്ത് കിഷോറിൻ്റെ പാർട്ടിക്ക് കാര്യമായ ചലനം പോലും ഉണ്ടാക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments