Saturday, December 13, 2025
spot_img
HomeLATEST NEWSബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ മഹാഗഡ്ബന്ധൻ സഖ്യത്തെ തകർത്ത് വീണ്ടും അധികാരത്തിൽ എത്തിയിരിക്കുകയാണ്.

ബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ മഹാഗഡ്ബന്ധൻ സഖ്യത്തെ തകർത്ത് വീണ്ടും അധികാരത്തിൽ എത്തിയിരിക്കുകയാണ്.

ബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ മഹാഗഡ്ബന്ധൻ സഖ്യത്തെ തകർത്ത് വീണ്ടും അധികാരത്തിൽ എത്തിയിരിക്കുകയാണ്.
നിതീഷ് കുമാറിൻ്റെ സ്ത്രീ ക്ഷേമ പദ്ധതികളാണ് വോട്ടർമാരെ പ്രത്യേകിച്ച് സ്ത്രീകളെ സ്വാധീനിച്ചത്. ഇത് വോട്ടായി മാറുകയും ചെയ്തു. ഈ വിജയം ഭാവി ദേശീയ രാഷ്ട്രീയത്തിൽ നിതീഷിന്റെ സ്ഥാനത്തെ ശക്തിപ്പെടുത്തും.
സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള ക്ഷേമ പദ്ധതികൾ പൊതു അഭിപ്രായത്തെ സ്വാധീനിക്കുന്നതിൽ ഫലപ്രദമായിരുന്നു. സാമ്‌ബത്തിക സഹായവും ശാക്തീകരണ നയങ്ങളും വോട്ടർമാരെ വലിയ തോതിൽ ആകർഷിച്ചു. സ്ത്രീകളുടെ ഉയർന്ന വോട്ടിങ് ശതമാനം നിതീഷിൻ്റെ നയങ്ങൾക്ക് ലഭിച അംഗീകാരം കൂടിയാണ്.എൻഡിഎയുടെ വികസനവും ഭരണ പരിഷ്കാരങ്ങളിലുള്ള
ഊന്നലുമാണ് എംജിബിയുടെ വാഗ്ദാനങ്ങളെ പരാജയപ്പെടുത്തിയത്.
ഈ ഉറപ്പുകൾ വോട്ടർമാരെ കൂടുതൽ ആകർഷിക്കുകയായിരുന്നു.
വിജയം ബിഹാറിൽ എൻഡിഎയുടെ ആധിപത്യത്തെ ഉറപ്പാക്കി.
ബിഹാറിലെ വൻ വിജയം കേരളത്തിൽ എൻഡിഎയ്ക്ക് ആത്മവിശ്വാസം നൽകും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ ബിഹാറിലെ വിജയവും ഉൾപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം.
ബിഹാറിൽ നിതീഷ് സർക്കാർ സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചത്, കേരളത്തിലെ ഇടതുപക്ഷത്തിനും പ്രതീക്ഷ നൽകുന്നതാണ്. സ്ത്രീകൾക്കായുള്ള പെൻഷൻ പദ്ധതി ആരംഭിച്ചതും ക്ഷേമ പെൻഷൻ 2,000 രൂപയാക്കിയതും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കും.
സാധാരണക്കാർക്ക് സഹായമെത്തുന്ന രീതിയിൽ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച പദ്ധതികളും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. സ്ത്രീ വോട്ടർമാരുടെ വോട്ടുകൾ ഉറപ്പിക്കാൻ കഴിഞ്ഞാൽ സിപിഎമ്മിനും ഇടതുപക്ഷത്തിനും തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറാൻ സാധിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments