Tuesday, December 9, 2025
spot_img
HomeTOP NEWSബിഗ് ബോസ് മലയാളം സീസൺ 7 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബിഗ് ബോസ് മലയാളം സീസൺ 7 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബിഗ് ബോസ് മലയാളം സീസൺ 7 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 14 ദിവസത്തം കഴിഞ്ഞ് പുതിയ സീസണിന്റ്റഎ ഔദ്യോഗിക ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതിനിടയിലിതാ പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവിടുകയാണ് ബിഗ് ബോസ് അനലിസ്റ്റുകൾ. ഇക്കുറി അപ്രതീക്ഷിത സെലിബ്രിറ്റി ഷോയിൽ എത്തുമെന്ന സാധ്യതയാണ് രേവതി പങ്കുവെയ്ക്കുന്നത്.
രേവതിയുടെ വാക്കുകളിലേക്ക് -‘ലാലേട്ടൻ്റെ ഒരു പ്രമോ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. സ്റ്റാർ സിംഗറിൽ അദ്ദേഹം എത്തുന്നതാണ് പ്രമോ, പ്രമോയിൽ ഉഷാ ഉതുപ്പ് എമ്‌ബുരാനെ എന്ന പാട്ട് പാടുമ്ബോൾ ലാലേട്ടൻ വരികയും ഉഷ ഉതുപ്പ് ഞെട്ടുന്നതുമാണ് വീഡിയോ. മൺസൂൺ ഫെസ്റ്റ് കമ്മിങ് സൂൺ എന്നാണ് അവസാനം എഴുതി കാണിക്കുന്നത്.
മൺസൂൺ ഫെസ്റ്റിൻ്റെ എന്തെങ്കിലും പറയാനാണോ അതോ ബിഗ് ലോഞ്ച് പറയാനാണോ എന്ന് വ്യക്തമല്ല. ബിഗ് ബോസ് വന്നാൽ സ്റ്റാർ സിങ്ങർ സമയം മാറ്റാറുണ്ട്. എന്തായാലും എന്താണ് സംഭവമെന്ന്വ്യക്തമായിട്ടില്ല.
ധ്യാൻ ശ്രീനിവാസൻ ബിഗ് ബോസിലേക്ക് വരുമോയെന്നാണ് ചർച്ചകൾ വന്നാൽ നന്നായിരിക്കും. എന്നാൽ ആളുകൾ പലരും പറയുന്നുണ്ട് വേണ്ടെന്ന്, എന്തിന് വരണം, പുള്ളിക്കാരൻ ബിഗ് ബോസിലേക്ക് വരേജ കാര്യമെന്താണ് എന്നൊക്കെയാണ് ചിലരുടെ ചോദ്യം. ചിലർ ബിഗ് ബോസിനെ പുച്ഛിക്കുന്നുമുണ്ട്. എന്തായാലും ധ്യാൻ വരുമോ അതോ ഗായത്രി സുരേഷ് വരുമോ എന്നൊക്കെ കാത്തിരുന്ന് കാണേണ്ടി വരും. എന്തായാലും സെലിബ്രിറ്റി ഉണ്ടാകും. കഴിഞ്ഞ തവണ പ്രെഡിക്ഷൻ ലിസ്റ്റിൽ ഒന്നും ഇല്ലാതെയാണ് പെട്ടെന്ന് അൻസിബ വന്നത്.
അതുകൊണ്ട് തന്നെ അങ്ങനെയൊരു സെലിബ്രിറ്റിക്ക് ഇത്തവണയും സാധ്യതയുണ്ട്.
മൂന്ന് പേരെ കൂടി പ്രെഡിക്ഷൻ ലിസ്റ്റിൽ ചേർക്കുകയാണ്. മുൻഷി രഞ്ജിത്താണ് അതിലൊരാൾ. മറ്റൊരാൾ ഗീത ഗോവിന്ദം സീരിയൽ താര ബിന്നി സെബാസ്റ്റ്യൻ. മൂന്നാമതൊരാൾ അവതാരക ശാരികയാണ്’, രേവതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments