Wednesday, June 10, 2026
spot_img
HomeTOP NEWSബാലാവകാശ വാരാഘോഷം: സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബാലാവകാശ വാരാഘോഷം: സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബാലാവകാശ വാരാഘോഷം: സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ജില്ലയില്‍ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബാലാവകാശ വാരാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണം, ഉന്നമനം, പങ്കാളിത്തം, പരിചരണം, സൈബര്‍ സുരക്ഷ എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി കോട്ടക്കുന്ന് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് ‘സൈബര്‍ ലോകം, അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു.

പരിപാടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ അഡ്വ. പി. ഷാജേഷ് ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. മമ്മു അധ്യക്ഷത വഹിച്ചു. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ടി. അനീഷ് കുമാര്‍ ക്ലാസ് നയിച്ചു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും തടയുന്നതിനും അതില്‍ നിന്ന് മുക്തി നേടുന്നതിനുമായുള്ള ദിനമായ നവംബര്‍ 18 ന് നടത്തുന്ന ജില്ലാതല പ്രോഗ്രാം, രക്ഷിതാക്കളിലും കുട്ടികളിലും ബോധവത്കരണം സൃഷ്ടിക്കുക എന്ന ആശയത്തോടെ രക്ഷിതാക്കളെയും കുട്ടികളെയും ഉള്‍പ്പെടുത്തി ‘പുതിയ കാലഘട്ടത്തിലെ കുട്ടികളും രക്ഷിതാക്കളും’, എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സംവാദ പരിപാടി, വിവിധ മേഖലകളില്‍ കഴിവ് പ്രകടപ്പിച്ച കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ‘പ്രതിഭാസംഗമം’, ജില്ലയിലെ ബാലസംരക്ഷണ സംവിധാനങ്ങളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ആശയത്തോടെ നടത്തുന്ന ‘റെയിന്‍ബോ വാക്’, മാനസിക പ്രയാസമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി നടത്തുന്ന പരിശീലന പരിപാടി ‘ഹര്‍ഷം’, ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ”ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ് ആന്റ് വടംവലി” എന്നീ പ്രോഗ്രാമുകളാണ് നവംബര്‍ 14 മുതല്‍ അന്തര്‍ദേശീയ ശിശു ദിനമായ നവംബര്‍ 20 വരെ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്നത്.

ചടങ്ങില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍. മധുസൂധനന്‍, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.എം. ശ്രുതി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി, പ്രൊട്ടക്ഷന്‍ ഓഫീസര്‍  എ.കെ. മുഹമ്മദ്‌സാലിഹ്, ചൈല്‍ഡ് ഹെല്പ് ലൈന്‍ കൗണ്‍സിലര്‍ മുഹ്‌സിന്‍ പരി എന്നിവര്‍ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments