Friday, March 6, 2026
spot_img
HomeREPORTബാലരാമപുരത്തിന് സമീപം ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു.

ബാലരാമപുരത്തിന് സമീപം ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു.

ബാലരാമപുരത്തിന് സമീപം ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു. ബാലരാമപുരം പരുത്തിച്ചൽകോണം സ്വദേശി സന്തോഷാണ് മരിച്ചത്. 52 വയസായിരുന്നു. വഴിമുക്ക് കല്ലമ്‌ബലത്ത് വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ സന്തോഷ് സഞ്ചരിച്ച ഇരുചക്ര വാഹനത്തി കെഎസ്ആർടിസി ബസ് ഇടിച്ചായിരുന്നു അപകടം. ഇന്നലെ രാവിലെയായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സന്തോഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊലീസ്
കേസെടുത്തു. ഭാര്യ: കുമാരി. മകൾ : സൂര്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments