കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂരിലെ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈനിങ് ഡിഗ്രി, ഒരു വർഷത്തെ ഫാഷൻ ഡിസൈനിങ്ങ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് സ്പോട്ട് അഡ്മിഷൻ നടക്കുക.
വിലാസം: അപ്പാരൽ ട്രൈനിങ്ങ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്റ്റയിൽ സെന്റർ, നാടുകാണി, പി ഒ പള്ളിവയൽ, തളിപ്പറമ്പ്, കണ്ണൂർ
ഫോൺ : 8301030362, 9995004269


