.
2025-26 വർഷത്തെ ജൻഡർ അവയർനെസ്സ് സ്റ്റേറ്റ് പ്ളാൻ സ്കീം പ്രകാരം തൃശൂർ സിറ്റി ജില്ല പോലീസ് വനിതാ സെല്ലിൻെറ കീഴിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് ഫാമിലി കൌൺസിലർമാരെ നിയമിക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത – സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൌസിലിങ്ങിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ 27.10.2025 തിയ്യതിക്കുള്ളിൽ ബന്ധപെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നേരിട്ടോ അല്ലെങ്കിൽ ഇമെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
(Email – cptsr.pol@kerala.gov.in )
05.11.2025 തിയ്യതി ബുധനാഴ്ച 11.00 മണിക്ക് തൃശൂർ സിറ്റി ജില്ല പോലീസ് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.


