Tuesday, December 9, 2025
spot_img
HomeREPORTപ്രോക്സോ പ്രതിക്ക് 10 വർഷം തടവും പിഴയും ശിക്ഷവിധിച്ചു.

പ്രോക്സോ പ്രതിക്ക് 10 വർഷം തടവും പിഴയും ശിക്ഷവിധിച്ചു.

ബാലികയ്ക്കുനേരെ നടന്ന ലൈംഗിക അതിക്രമ കേസിലെ പ്രതിയായ തൃശൂർ തെക്കുംകര കുളത്താഴം സ്വദേശിയായ മണിക്കൊമ്പിൽ വീട്ടിൽ ജോണി (58) എന്നയാളെയാണ്
വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ )കോടതി ജഡ്‌ജ് 10 വർഷം കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 4 മാസം അധിക തടവ് അനുഭവിക്കണം.

2024 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി വീട്ടിൽ അതിക്രമിച്ചുകടന്ന് അതിജീവിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി അന്നേ ദിവസം വീട്ടുകാരോട് പറഞ്ഞ വിവരം പോലീസിന് കൈമാറിയതിൻെറ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിസ്മിത രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ റിജിൻ. എം. തോമസ് FIR രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തുകയും സബ് ഇൻസ്പെക്ടർ അനുരാജ്.ടി. സി അന്വേഷണം പൂർത്തിയാക്കി പ്രതിയ്ക്കെതിരെ കുറ്റപത്രം സമർപ്പിയ്ക്കുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കെറ്റ് ഇ. എ. സീനത്ത് ഹാജരായി. വടക്കാഞ്ചേരി പോക്സോ കോടതി ലൈസൺ ഓഫീസർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി ആർ ഗീത , സിവിൽ പോലീസ് ഓഫീസർമാരായ സിറിൽ, രെജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ച

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments