Saturday, December 13, 2025
spot_img
HomeTOP NEWSപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

വാഗമൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽപോയ പശുപ്പാറ ചരലുവിള സി എ ലോറൻസാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ബുധനാഴ്ചയായിരുന്നു ലോറൻസ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി അടുത്തുള്ള സ്കൂ‌ളിലേക്ക് ഓടിപ്പോകുകയും അധികൃതരെ സംഭവം അറിയിക്കുകയുമായിരുന്നു. സ്കൂ‌ൾ അധികൃതർ പീഡനശ്രമത്തിന്റെ വിവരം വാഗമൺ പൊലീസിനെ അറിയിക്കുകയും ചെയ്യു പിടികൂടാനെത്തിയപ്പോഴേക്കും ഇയാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളെ മുണ്ടക്കയത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു അപകടനില തരണം ചെയ്യതായാണ് വിവരം. ആശുപത്രിയിൽ നിന്ന് ഡിസ്മാർജ് ചെയ്തതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments