പാലക്കാട് : അടക്കാപുത്തൂരിൽ കിണറ്റിൽ വീണ് യുവതി മരിച്ചു എന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ചെർപ്പുളശ്ശേരി പോലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയത്.
പോലീസിന്റെ നിർണായകമായ ഇടപെടലിൽ യുവതിക്ക് പുതുജീവൻ.
നടത്തിയ പരിശോധനയിൽ കിണറ്റിൽ നിന്ന് ചെറിയ അനക്കം ശ്രദ്ധയിൽപെട്ടു. ഉടൻ കിണറിൽ ഇറങ്ങി പരിശോധിച്ചു. അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ പ്രിയ സഹപ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ടാണ് പേജിൽ സംഭവം പങ്കുവെച്ചിട്ടുള്ളത്.
കേരളാ പോലീസിൻ്റെ ഫേസ്ബുക്കിൽ പേജിലാണ് വാർത്ത പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
പാലക്കാട് ചെർപ്പുളശ്ശേരി അടക്കാപുത്തൂരിൽ കിണറ്റിൽ വീണ് യുവതി മരിച്ചെന്ന ഫോൺ കാൾ സ്റ്റേഷനിൽ വന്നയുടനെ സംഭവസ്ഥലത്തേക്ക് പോലീസ് പാഞ്ഞെത്തി. സ്ഥലത്തെത്തിയപ്പോൾ കിണറിനുള്ളിൽ ചെറിയ അനക്കം ശ്രദ്ധയിൽപ്പെട്ട പോലീസ് ഉടൻ തന്നെ കിണറിൽ ഇറങ്ങി യുവതിയെ കരയിലേക്ക് കയറ്റി.
സമയം പാഴാക്കാതെ ഹോസ്‌പിറ്റലിൽ എത്തിക്കാനായത് കൊണ്ട് തന്നെ ആ പെൺകുട്ടിയുടെ ജീവൻ തിരികെപിടിക്കാനായി.
അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ പ്രിയ സഹപ്രവർത്തകരായ ചെർപ്പുളശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ഷബീബ് റഹ്‌മാൻ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടർമാരായ സുഭദ്ര, ശ്യംകുമാർ, സിവിൽ പോലീസ് ഓഫീസർ രതീഷ് എം. ആർ എന്നിവർക്ക് അഭിനന്ദനങ്ങൾ.


