പ്രായപൂർത്തിയാകാത്ത അതിജീവിതയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ
പാലക്കാട് നെന്മാറ തിരുവഴിയാട് സ്വദേശിയായ പറയപള്ളം വീട്ടിൽ രഞ്ജിത്ത് (23)നെയാണ്
അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത് വിവാഹം ചെയ്തോളാമെന്ന് പറഞ്ഞ് തൃശ്ശൂരിലെ ലോഡ്ജിലും പ്രതിയുടെ നെന്മാറയിലുള്ള വീട്ടിലും വച്ച് പലതവണ ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം അതിജീവിതയെ കബളിപ്പിച്ച് ബാംഗ്ലൂരിലുള്ള കൂട്ടുകാരൻ്റെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു
2025 ൽ തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത് , തൃശൂർ സിറ്റിയിലെ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്‌ജിൽ വച്ചാണ് പീഡനം നടന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ . ഐപി എസ് ൻറെ നിർദ്ദേശപ്രകാരം തൃശൂർ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അന്വേഷണം ആരംഭിക്കുകയും തുടർന്നുള്ള ശാസ്ത്രീയമായ ആന്വേഷണത്തിൽ പ്രതി ബാംഗ്ലൂരിലാണെന്ന് മനസിലാക്കുകയും അന്വേഷണസംഘം അവിടെയെത്തി സുഹൃത്തിൻ്റെ ലോഡ്‌ജ് മുറിയിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ. പ്രതിക്ക് തൃശ്ശൂർ , പാലക്കാട് ജില്ലകളിലുമായി മൂന്നോളം കേസുകൾ ഉണ്ടെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി.
അന്വേഷണസംഘത്തിൽ ഈസ്റ്റ് ഇൻസ്‌പെക്ടർ ജിജോ എം ജെ , കൊടകര സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുരേഷ് ഇ വി, തൃശൂർ ഈസ്റ്റ് സബ് ഇൻസ്‌പെക്ടർ ബിപിൻ പി നായർ, അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ശ്രീജ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബിൻ, സൂരജ് സിവിൽ പോലീസ് ഓഫീസർ അജ്മൽ, കൊടകര സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ അശ്വതി എന്നിവരുമാണ് ഉണ്ടായിരുന്നത് .


