Tuesday, March 3, 2026
spot_img
Homeliveപേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്‌തതിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്

പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്‌തതിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം : പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്‌തതിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്. ആദ്യ ആത്മഹത്യ ശ്രമത്തിന് ശേഷം ആനന്ദിനെ ശിശ്രൂശിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്.
സെപ്റ്റംബർ 18 നാണ് ആനന്ദിനെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് രണ്ട് ദിവസം മുമ്‌ബ് രണ്ട് കൈകളിലെയും ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സഹപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകുകയും കൗൺസിലിംഗ് നൽകുകയും ചെയ്‌തിരുന്നു. . പ്രത്യേകിച്ച് ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ല.
ആത്മഹത്യയിൽ എഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കുടുംബത്തിൻറെ ആരോപണങ്ങളിൽ വിശദ അന്വേഷണ നടക്കും എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനിയെ മാനസികമായി പീഡിപ്പിച്ചു,അവധി നിഷേധിച്ചു എന്നി ആരോപങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകും.
സഹോദരൻറെ മൊഴി രണ്ടു ദിവസത്തിനകം രേഖപ്പെടുത്തും. ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് സഹോദരൻ അരവിന്ദൻ നേരത്തെ ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments