Tuesday, December 9, 2025
spot_img
HomeArticleപൂരവെട്ടം

പൂരവെട്ടം

പൂരവെട്ടം
മാനം മകരരാശിയിലലിഞ്ഞു യെങ്ങും പൂരത്തിന്റെ യാരവങ്ങൾ ഗജകേസരികൾ തലയുയർത്തി നിന്നു മേളപ്പെരുമഴയാർത്തലച്ചു.
പഞ്ചാരിയിൽ ഗ്രാമം പൊൻവെട്ടമുതിർത്തു വ്രതശുദ്ധയിലലിഞ്ഞ തെയ്യങ്ങൾ കാവിലുറഞ്ഞാടി
താളസ്മൃതിയിൽ ഗ്രാമം ആരവമിളക്കി കോമരങ്ങൾ തുള്ളിയുറഞ്ഞു ജപമന്ത്രത്താൽ മുഖരിതമീക്കാവും
കൊടും വെയിലിന്റെ ചൂടും മരം കോച്ചും തണുപ്പും ആരവത്തിന്റെ ലഹരിയി ലലിഞ്ഞു ചേർന്ന നിമിഷം
തലയെടുപ്പോടെ നിൽക്കുന്നു ഗ്രാമഭൂവിൽ നിറയുന്ന യീ ദിനം ഒത്തൊരുമയുടെ ആസ്വാദനത്തിന്റെ പൂരവെട്ടം…പൂരവെട്ടം…

രമ്യ അനിൽകുമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments